Home NATIONAL ശബരിമലയില്‍ സമാധാനത്തിന് എല്ലാവരും തയാറാകണമെന്ന് എ.പദ്മകുമാര്‍

ശബരിമലയില്‍ സമാധാനത്തിന് എല്ലാവരും തയാറാകണമെന്ന് എ.പദ്മകുമാര്‍

പത്തനംതിട്ട: ശബരിമലയില്‍ സമാധാനത്തിന് എല്ലാവരും തയാറാകണമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പദ്മകുമാര്‍. ക്ഷേത്രആചാരങ്ങള്‍ പാലിക്കുകയും പൂജകള്‍ നടത്തുകയുമായിരുന്നു ബോര്‍ഡിന്റെ ചുമതല. മണ്ഡലകാലത്ത് നിലയ്ക്കലില്‍ 10,000 പേര്‍ക്ക് വിരിവയ്ക്കാന്‍ സൗകര്യമൊരുക്കും.

ചെങ്ങന്നൂരില്‍ ബേസ് ക്യാംപിനൊപ്പം 20 ഇടത്താവളങ്ങള്‍ കൂടി സജ്ജമാക്കുമെന്നും അദേഹം പറഞ്ഞു.ശബരിമലയോട് വനംവകുപ്പിന്റെ ശത്രുതാപരമായ നിലപാട് ശരിയല്ലെന്നും പദ്മകുമാര്‍ പറഞ്ഞു. പുര കത്തുമ്പോള്‍ വാഴ വെട്ടാം എന്ന നിലയിലാണു ചിലരുടെ പ്രതികരണം. അത്യാവശ്യ സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ പോലും വനംവകുപ്പ് ഇടപെടുന്നു. അനധികൃത നിര്‍മാണം നടത്തണമെന്ന് ബോര്‍ഡ് ആഗ്രഹിക്കുന്നില്ലെന്നും പദ്മകുമാര്‍ പറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here