പത്തനംതിട്ട: മണ്ഡല മകരവിളക്ക് സമയത്തും മാസപൂജാ സമയത്തും ശബരിമലയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍ക്കായുള്ള ഹാന്‍ഡ് ബുക്ക് പ്രകാശനം ചെയ്തു. അടൂര്‍ ആര്.ഡി.ഒ എം.എ റഹീം ജില്ലാ കളക്ടര്‍ പി.ബി നൂഹിന് ഹാന്‍ഡ് ബുക്ക് കൈമാറി. എല്ലാ വിവരങ്ങളും വിരല്ത്തുമ്പിലാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ബുക്ക് ഉദ്യോഗസ്ഥര്‍ക്കായി എത്തിച്ചിരിക്കുന്നത്. ശബരിമലയുമായി ബന്ധപ്പെട്ട സൗകര്യങ്ങളുടേയും വിവരങ്ങള്‍ ഭൂപടം അടക്കം ചേര്‍ത്ത് നല്‍കിയിരിക്കുന്നത് പെട്ടെന്ന് തീരുമാനങ്ങളെടുക്കാന്‍ ഉദ്യോഗസ്ഥരെ സഹായിക്കും. മാത്രമല്ല, ചുമതലകള്‍ കാര്യക്ഷമമായി നിര്‍വഹിക്കാനും ഈ വിവരങ്ങള്‍ സഹായിക്കും. ദുരന്തസാഹചര്യങ്ങളില്‍ എങ്ങനെ പ്രവര്‍ത്തിക്കണമെന്നുള്ള നിര്‍ദേശങ്ങളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
അ്ടൂര് ആര്.ഡി.ഒ എം.എ റഹീമിന്റെ നേതൃത്വത്തില്‍ ബാങ്ക് ഓഫ് ബറോഡയാണ് ഹാന്‍ഡ്ബുക്കിന്റെ രണ്ടായിരം കോപ്പികള്‍ എത്തിച്ചത്. ചടങ്ങില്‍ എ.ഡി.എം പി.ടി ഏബ്രഹാം, സബ് കളക്ടര്‍ ഡോ.വിനയ് ഗോയല്‍, ഡെപ്യൂട്ടി കളക്ടര്‍ (ഡി.എം) എസ്.ശിവപ്രസാദ്, വിവിധ വകുപ്പ്തല പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.