Home Uncategorized ശബരിമലയില്‍ നെയ്യഭിഷേകം നടത്തുന്നതിനുള്ള എല്ലാ സൗകര്യവും ഒരുക്കുമെന്നുഎ.പത്മകുമാര്‍

ശബരിമലയില്‍ നെയ്യഭിഷേകം നടത്തുന്നതിനുള്ള എല്ലാ സൗകര്യവും ഒരുക്കുമെന്നുഎ.പത്മകുമാര്‍

പമ്പ: ശബരിമലയില്‍ നെയ്യഭിഷേകം നടത്തുന്നതിനുള്ള എല്ലാ സൗകര്യവും ഒരുക്കുമെന്നു ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍. ശബരിമലയില്‍ പകല്‍സമയത്തു നിയന്ത്രണമുണ്ടാകില്ല. പുലര്‍ച്ചെ മൂന്നേകാല്‍ മുതല്‍ പന്ത്രണ്ടര വരെ നെയ്യഭിഷേകം നടത്താം.

താമസിക്കുന്നതിനെക്കുറിച്ചാണു മറ്റൊരു പരാതി. അതിനു ദേവസ്വം ബോര്‍ഡിന്റെ കെട്ടിടങ്ങളുണ്ട്. പുലര്‍ച്ചെ മൂന്നു മണിക്കു മുന്‍പേ ഭക്തര്‍ക്കു സന്നിധാനത്ത് എത്തിച്ചേരുന്നതിനുള്ള എല്ലാ സൗകര്യങ്ങളും ദേവസ്വം ബോര്‍ഡും പൊലീസും ചേര്‍ന്ന് ഒരുക്കും. ഇപ്പോഴുണ്ടായിരിക്കുന്ന ചെറിയ പ്രശ്‌നങ്ങള്‍ പരിഹരിക്കും. പമ്പയിലെ ശുചിമുറികളുടെ എണ്ണം കൂട്ടാനുള്ള നടപടികള്‍ സ്വീകരിക്കും. ഭക്തര്‍ക്ക് ഒരു മിനിറ്റെങ്കിലും തൊഴാന്‍ സമയം ലഭ്യമാകുമെന്നും പത്മകുമാര്‍ പ്രതികരിച്ചു

 

 

LEAVE A REPLY

Please enter your comment!
Please enter your name here