സന്നിധാനം: ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ രണ്ടു യുവതികളെ പൊലീസ് ബലം പ്രയോഗിച്ച് തിരിച്ചിറക്കി. നീലിമലയില്‍നിന്ന് പൊലീസ് വാഹനത്തില്‍ യുവതികളെ നീക്കി. പമ്പയിലേക്കാണ് ഇവരെ കൊണ്ടുപോയത്. പുലര്‍ച്ചെ നാലരയോടെ പമ്പയിലെത്തിയ യുവതികളെ നീലിമലയില്‍ തടഞ്ഞിരുന്നു. കണ്ണൂര്‍ സ്വദേശിയായ രേഷ്മ നിഷാന്തിനെയും ഷാനില സജേഷിനെയുമാണ് മല കയറ്റത്തിനിടെ തടഞ്ഞത്. ഏഴംഗ സംഘത്തിനൊപ്പമാണ് രണ്ടു യുവതികളും മലകയറ്റം ആരംഭിച്ചത്. ദര്‍ശനത്തിനുശേഷം മടങ്ങിയ തീര്‍ഥാടകര്‍ ഇവരെ തിരിച്ചറിഞ്ഞതോടെ പ്രതിഷേധിച്ചു. വിവരം പടര്‍ന്നതോടെ കൂടുതല്‍ തീര്‍ഥാടകര്‍ പ്രതിഷേധവുമായി എത്തുകയായിരുന്നു. അതിനിടെ പ്രതിഷേധത്തിന് നേതൃത്വം നല്കിയ അഞ്ചു പേരെ കസ്റ്റഡിയിലെടുത്തു.
Home Uncategorized ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ രണ്ടു യുവതികളെ പൊലീസ് ബലം പ്രയോഗിച്ച് തിരിച്ചിറക്കി