Home Uncategorized ശബരിമലയില്‍ ക്രമസമാധാനം തകര്‍ക്കാന്‍ ശ്രമിക്കുന്ന ആളുകളുണ്ടന്നു മുഖ്യമന്ത്രി

ശബരിമലയില്‍ ക്രമസമാധാനം തകര്‍ക്കാന്‍ ശ്രമിക്കുന്ന ആളുകളുണ്ടന്നു മുഖ്യമന്ത്രി

കോഴിക്കോട്: ശബരിമലയില്‍ ക്രമസമാധാനം തകര്‍ക്കാന്‍ ശ്രമിക്കുന്ന ആളുകളുണ്ടന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. അവരതു പല സ്ഥലങ്ങളില്‍ പയറ്റി തെളിഞ്ഞതാണ്. പക്ഷേ, കേരളം അതിനുള്ള മണ്ണല്ലന്നു വൈകാതെ അവര്‍ തിരിച്ചറിയും. ശബരിമലയുടെ നിയന്ത്രണം പൊലീസിനുതന്നെയെന്നും മുഖ്യമന്ത്രി പറഞ്ഞു. വര്‍ഗീയശക്തികള്‍ക്കു വളരാനുള്ള മണ്ണല്ല ശബരിമലയെന്നു തെളിയുമെന്നും മുഖ്യമന്ത്രി കോഴിക്കോട് പറഞ്ഞു. ശബരിമല ശാന്തമായി നില്‍ക്കേണ്ട സ്ഥലമാണ്. അതു സംരക്ഷിക്കുകയാണു പൊലീസ് ദൗത്യമെന്നും അദേഹം പറഞ്ഞു.


തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ തര്‍ക്കത്തിനിടെ ഡിവൈഎസ്പി പിടിച്ചു തള്ളിയ യുവാവ് മരിച്ച സംഭവം സംഭവിക്കാന്‍ പാടില്ലാത്തതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സംഭവത്തില്‍ ഡിവൈഎസ്പിയെ സസ്‌പെന്‍ഡ് ചെയ്തു. കേസ് എഎസ്പി അന്വേഷിക്കും. സര്‍ക്കാര്‍ അതീവ ഗൗരവകരമായാണ് ഈ കേസ് കാണുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here