Home NATIONAL ശബരിമലയില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്ന് കേന്ദ്ര ആഭ്യന്തരവകുപ്പിനും പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിനും ബിജെപി കത്തു നല്‍കി

ശബരിമലയില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്ന് കേന്ദ്ര ആഭ്യന്തരവകുപ്പിനും പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിനും ബിജെപി കത്തു നല്‍കി

തിരുവനന്തപുരം : ശബരിമലയില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്ന് ബിജെപി സംസ്ഥാന ഘടകം. കേന്ദ്ര ആഭ്യന്തരവകുപ്പിനും പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിനും ഇക്കാര്യം ആവശ്യപ്പെട്ട് കേരള ബിജെപി കത്തു നല്‍കി. ആഭ്യന്തരമന്ത്രാലയത്തില്‍നിന്നുള്ള ഉന്നതസംഘവും കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള കേന്ദ്രസംഘവും ശബരിമല സന്ദര്‍ശിക്കണമെന്നും കേരളത്തില്‍നിന്നുള്ള എംപിമാരും ശബരിമലയിലെത്തണം എന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ശബരിമലയില്‍ എത്താന്‍ ശ്രമിച്ച ബിജെപി നേതാക്കളെ കഴിഞ്ഞ ദിവസങ്ങളില്‍ അറസ്റ്റ് ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് ആവശ്യം.

ഇന്നലെ രാത്രി നിലയ്ക്കലില്‍ നിന്ന് അറസ്റ്റ് ചെയ്ത ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്. ഒബിസി മോര്‍ച്ച തൃശൂര്‍ ജില്ലാ പ്രസിഡന്റ്് രാജന്‍ തറയില്‍, കര്‍ഷമോര്‍ച്ച പത്തനംതിട്ട ജില്ലാ ജില്ലാ കമ്മിറ്റി അംഗം എം.എസ്. സന്തോഷ് എന്നിവരാണ് സുരേന്ദ്രനൊപ്പമുള്ളത്. എന്നാല്‍ സുരേന്ദ്രനെതിരെ എടുത്തത് കള്ളക്കേസാണെന്ന് ബിജെപി ആരോപിച്ചു.
സുരേന്ദ്രന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് ബിജെപി ഇന്ന് സംസ്ഥാന വ്യാപകമായി റോഡ് ഉപരോധവും പ്രതിഷേധവും നടത്തുകയാണ്. ഇതിനെത്തുടര്‍ന്ന് പലയിടത്തും സംഘര്‍ഷവുമുണ്ടായി.

LEAVE A REPLY

Please enter your comment!
Please enter your name here