Home Uncategorized ശബരിമലയിലെ നിരോധനാജ്ഞ നാല് ദിവസം കൂടി വീണ്ടും നീട്ടി

ശബരിമലയിലെ നിരോധനാജ്ഞ നാല് ദിവസം കൂടി വീണ്ടും നീട്ടി

Sabarimala: Ayyappa devotees throng at Sannidanam in Sabarimala on Wednesday. PTI Photo (PTI1_6_2016_000222A)

പത്തനംതിട്ട: ശബരിമലയിലെ നിരോധനാജ്ഞ നാല് ദിവസം കൂടി വീണ്ടും നീട്ടി. ഡിസംബർ 16 വരെയാണ് നിരോധനാജ്ഞ നീട്ടിയത്. പൊലീസിന്‍റെയും എക്സിക്യുട്ടീവ് മജിസ്ട്രേറ്റുമാരുടെയും റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നിരോധനാജ്ഞ നീട്ടിയിരിക്കുന്നത്.

സന്നിധാനം, പമ്പ, നിലക്കൽ , ഇലവുങ്കൽ എന്നിവിടങ്ങളിലാണ് കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നത്. ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെയുള്ള എല്ലാ പ്രദേശങ്ങളിലും റോഡുകളിലും ഉപറോഡുകളിലും നിരോധനാജ്ഞ ബാധകമായിരിക്കും. ശബരിമല ദര്‍ശനത്തിനെത്തുന്ന തീര്‍ഥാടകര്‍ക്ക് ദര്‍ശനം നടത്തുന്നതിനോ ശരണംവിളിക്കുന്നതിനോ യാതൊരു തടസ്സവും ഉണ്ടായിരിക്കില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here