Home Uncategorized ശബരിമല:കോണ്‍ഗ്രസ്‌ പ്രത്യക്ഷസമരത്തിലേക്ക്‌

ശബരിമല:കോണ്‍ഗ്രസ്‌ പ്രത്യക്ഷസമരത്തിലേക്ക്‌

തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തില്‍ പ്രത്യക്ഷ സമരവുമായി കോണ്‍ഗ്രസ്‌.
വിശ്വാസ സമൂഹത്തിന് പൂർണ പിന്തുണയെന്നും ആരെങ്കിലും പുനപരിശോധന ഹര്‍ജി നല്‍കിയാൽ അതിനെ പിന്തുണയ്ക്കാനും കോണ്‍ഗ്രസ് തീരുമാനിച്ചു. ശബരിമല യുവതി പ്രവേശന വിധിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് ഇന്ന് പത്തനംത്തിട്ടയില്‍  ഉപവാസ സമരം നടത്തും. പുതിയ ബസ് സ്റ്റാൻഡിന് സമീപത്ത് നടക്കുന്ന ഉപവാസ സമരം രാവിലെ പത്തിന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.

ആചാര അനുഷ്ഠാനങ്ങൾ പാലിക്കപ്പെടണം, സർക്കാർ നിലപാട് തിരുത്തണം തുടങ്ങിയ ആവശ്യങ്ങളുയർത്തിയാണ് സമരം. എംപിമാരും ജില്ലയിൽ നിന്നുള്ള കോൺഗ്രസ് നേതാക്കളും സമരത്തിൽ പങ്കെടുക്കും.  ദേവസ്വം ബോര്‍ഡിനെ വിരട്ടി പിന്തിരിപ്പിച്ചശേഷം വിധി നടപ്പാക്കാനൊരുങ്ങുന്ന സര്‍ക്കാരിന്‍റെ നീക്കം സംശയാസ്പദമാണെന്നും പ്രതിപക്ഷനേതാവ്‌ രമേശ് ചെന്നിത്തല ആരോപിച്ചു.

ഇതിനിടെ സംയുക്തമായി പുന പരിശോധവ ഹര്‍ജി നല്‍കാൻ പന്തളം കൊട്ടാരവും തന്ത്രികുടുംബവും  തീരുമാനിച്ചു . കോണ്‍ഗ്രസിനു പിന്നാലെ മുസ്ലിം ലീഗും വീശ്വാസികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു. പ്രത്യക്ഷ സമര പരിപാടികളുമായി ബിജെപിയും രംഗത്തെത്തി .

 

LEAVE A REPLY

Please enter your comment!
Please enter your name here