Home NATIONAL വ്യോമസേനയുടെ വിമാനം തകര്‍ന്നു രണ്ട് പൈലറ്റുമാര്‍ മരിച്ചു

വ്യോമസേനയുടെ വിമാനം തകര്‍ന്നു രണ്ട് പൈലറ്റുമാര്‍ മരിച്ചു

ബംഗളൂരു: ബംഗളൂരു ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്കല്‍ ലിമിറ്റഡ് (എച്ച്.എ.എല്‍) വിമാനത്താവളത്തില്‍ വ്യോമസേനയുടെ വിമാനം തകര്‍ന്നു വീണു. വിമാനത്തിന്റെ രണ്ട് പൈലറ്റുമാര്‍ മരിച്ചു. സ്‌ക്വാഡ്രോണ്‍ ലീഡര്‍മാരായ സമീര്‍ അബ്രോല്‍ സിദ്ധാര്‍ത്ഥ് നേഗി എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം. വ്യോമസേനയുടെ മിറാഷ് 2000 വിമാനമാണ് തകര്‍ന്നുവീണത്. രണ്ട് പൈലറ്റുമാരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. പുറത്ത് കടക്കാന്‍ ശ്രമിച്ചെങ്കിലും ഒരാള്‍ മരണപ്പെടുകയായിരുന്നു.
പരിശീലനപറക്കലിനിടയാണ് വിമാനം തകര്‍ന്നു വീണത്. മിറാഷ് 2000 വിമാനങ്ങളില്‍ ബംഗളൂരു എച്ച്.എ.എല്‍ നടത്തിയ മാറ്റങ്ങള്‍ക്ക് ശേഷമുള്ള പരിശീലന പറക്കലാണ് ദുരന്തത്തിന് കാരണമായത്. കാര്‍ഗില്‍ യുദ്ധകാലത്ത് ഉള്‍പ്പെടെ സൈന്യം വ്യാപകമായി ഉപയോഗിച്ച വിമാനമാണ് മിറാഷ് 2000

LEAVE A REPLY

Please enter your comment!
Please enter your name here