Home Uncategorized വേഷപ്രച്ഛന്നയായി ശബരിമലയില്‍ ദര്‍ശനം നടത്തിയെന്ന് അവകാശപ്പെട്ട് യുവതി

വേഷപ്രച്ഛന്നയായി ശബരിമലയില്‍ ദര്‍ശനം നടത്തിയെന്ന് അവകാശപ്പെട്ട് യുവതി

പത്തനംതിട്ട: ശബരിമലയില്‍ ദര്‍ശനം നടത്തിയെന്ന് അവകാശപ്പെട്ട് യുവതി. ഇന്നലെ രാവിലെ 7.30ന് സന്നിധാനത്തെത്തി ദര്‍ശനം നടത്തിയെന്ന് കൊല്ലം സ്വദേശിനിയായ മഞ്ജുവാണ് അവകാശവാദം ഉന്നയിച്ചത്. പൊലീസ് സുരക്ഷയില്ലാതെയാണു സന്നിധാനത്തെത്തിയതെന്നും മഞ്ജു അവകാശപ്പെട്ടു. ഇതിന്റെ ദൃശ്യങ്ങള്‍ ‘നവോത്ഥാന കേരളം ശബരിമലയിലേക്ക്’ എന്ന ഫെയ്‌സ്ബുക് പേജില്‍ പോസ്റ്റു ചെയ്യുകയും ചെയ്തിട്ടുണ്ട്. ദലിത് മഹിള ഫെഡറേഷന്‍ നേതാവാണു മഞ്ജു. ഇവര്‍ മുന്‍പും ദര്‍ശനത്തിനു ശ്രമിച്ചിരുന്നു.

പ്രായം ചെന്നതുപോലെ വേഷപ്രച്ഛന്നയായിട്ടാണു മഞ്ജു സന്നിധാനത്തെത്തിയതെന്ന് വിഡിയോയില്‍നിന്നു വ്യക്തമാണ്. തലമുടി നരപ്പിച്ച് കറുത്ത വസ്ത്രമണിഞ്ഞാണിവര്‍ സന്നിധാനത്തെത്തിയത്. വലിയ നടപ്പന്തലിനു സമീപമുള്ള ഫ്‌ളൈ ഓവറിനുമുകളില്‍ നില്‍ക്കുന്നതിന്റെയും മാളികപ്പുറത്തേക്കുള്ള വഴിയിലൂടെ നടക്കുന്നതിന്റെയും ദൃശ്യങ്ങളാണ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റു ചെയ്തിരിക്കുന്നത്.

അതേസമയം, യുവതി ദര്‍ശനം നടത്തിയതായി ഔദ്യോഗിക സ്ഥിരീകരണമില്ല. ഇതില്‍ പ്രതികരിക്കുന്നില്ലെന്നു ശബരിമലയുടെ സുരക്ഷാ ചുമതലയുള്ള എഡിജിപി അനില്‍കാന്ത് പ്രതികരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here