തിരുവനന്തപുരം: വേണുഗോപാലൻ നായരുടെ മരണത്തിൽ സമഗ്രമായ അന്വേഷണം നടത്തുമെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഇത്രയും ആളുകൾ നോക്കി നിൽക്കെ സമര പന്തലിൽ ഒരാൾക്ക് എങ്ങനെ ആത്മഹത്യ ചെയ്യാനായെന്നും അ ദ്ദേഹം ചോദിച്ചു. ഹർത്താൽ ബി ജെ പിക്ക് ഒരു ആഘോഷം ആണെന്നും കടകംപള്ളി സുരേന്ദ്രൻ കൂട്ടിച്ചേര്‍ത്തു.
വേണുഗോപാലന്‍ നായരുടെ മരണത്തില്‍ പ്രതിഷേധിച്ചാണ് നാളെ ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. അതേസമയം, വേണുഗോപാലന്‍ നായരുടെ മരണമൊഴി പുറത്തായി. ജീവിതം തുടരാന്‍ താല്പര്യമില്ലാത്തതിനാലാണ് ആത്മഹത്യ ചെയ്യുന്നത് എന്നായിരുന്നു വേണുഗോപാലന്‍ നായരുടെ മൊഴി. ശബരിമല വിഷയമോ ബിജെപി സമരമോ പരാമര്‍ശിക്കുന്നില്ല. മജിസ്ട്രേറ്റും ഡോക്ടറും മൊഴി രേഖപ്പെടുത്തിയിരുന്നു.
തിരുവനന്തപുരം മുട്ടട സ്വദേശിയാണ് വേണുഗോപാലന്‍ നായര്‍. ഇന്ന് പുലര്‍ച്ചെയാണ് സെക്രട്ടേറിയറ്റിന് മുന്നിലെ ബിജെപി സമരപന്തലിനു മുന്നില്‍ വേണുഗോപാലന്‍ സ്വയം തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. തുടര്‍ന്ന് ഗുരുതരമായി പൊള്ളലേറ്റ നിലയിൽ വേണുഗോപാലനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. വൈകിട്ടോടെ മരിക്കുകയായിരുന്നു.
സെക്രട്ടറിയേറ്റിന് മുന്നിൽ ബി ജെ പി നേതാവ് സി കെ പത്മനാഭൻ നിരാഹാര സമരം നടത്തുന്ന സമരപ്പന്തലിന് മുന്നിലായിരുന്നു ആത്മഹത്യാശ്രമം. സമരപ്പന്തലിലേക്ക് ഓടിക്കയറിയ വേണുഗോപാലന്‍ ശരീരത്തിൽ മണ്ണെണ്ണ ഒഴിച്ച ശേഷം തീകൊളുത്തുകയായിരുന്നു. ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് സംഭവം