Home Uncategorized വെസ്റ്റ് ഇന്‍ഡീസിനെതിരായ അഞ്ചാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ഒന്‍പത് വിക്കറ്റ് ജയം

വെസ്റ്റ് ഇന്‍ഡീസിനെതിരായ അഞ്ചാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ഒന്‍പത് വിക്കറ്റ് ജയം

തിരുവനന്തപുരം: വെസ്റ്റ് ഇന്‍ഡീസിനെതിരായ അഞ്ചാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ഒന്‍പത് വിക്കറ്റ് ജയം. വെസ്റ്റ് ഇന്‍ഡീസ് ഉയര്‍ത്തിയ 105 റണ്‍സ് വിജയലക്ഷ്യം 14.5 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു. രോഹിത് ശര്‍മ (56 പന്തില്‍ 63)അര്‍ധസെഞ്ചുറി നേടി.

45 പന്തില്‍നിന്നാണ് രോഹിത് 50 റണ്‍സ് കുറിച്ചത്. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി 29 പന്തില്‍ 33 റണ്‍സെടുത്തു പുറത്താകാതെ നിന്നു.  അഞ്ച് പന്തില്‍ ആറു റണ്‍സ് മാത്രമെടുത്ത ശിഖര്‍ ധവാനാണ് ഇന്ത്യന്‍ നിരയില്‍ പുറത്തായത്. ധവാനെ ഒഷെയ്ന്‍ തോമസ് ബൗള്‍ഡാക്കുകയായിരുന്നു. ഇതോടെ അഞ്ച് മല്‍സരങ്ങളുടെ പരമ്പര ഇന്ത്യ 3-1ന് സ്വന്തമാക്കി. വിശാഖപട്ടണത്തു നടന്ന രണ്ടാം ഏകദിനത്തില്‍ സമനിലയായിരുന്നു ഫലം. ഇന്ത്യയുടെ നാട്ടിലെ തുടര്‍ച്ചയായ ആറാം പരമ്പര വിജയമാണിത്.

LEAVE A REPLY

Please enter your comment!
Please enter your name here