Home NATIONAL വിശ്വാസികളുടെ മുന്നില്‍ മുഖ്യമന്ത്രി മുട്ടുമടക്കുമെന്നു കെ.മുരളീധരന്‍

വിശ്വാസികളുടെ മുന്നില്‍ മുഖ്യമന്ത്രി മുട്ടുമടക്കുമെന്നു കെ.മുരളീധരന്‍

കോഴിക്കോട് : വിശ്വാസികളുടെ മുന്നില്‍ മുഖ്യമന്ത്രി മുട്ടുമടക്കുമെന്നു കെ.മുരളീധരന്‍. താന്‍ ദുബായില്‍ നിന്നെത്തുന്നതിനു മുന്‍പ് ഒരു യുവതിയെയെങ്കിലും സന്നിധാനത്ത് എത്തിക്കണമെന്നതായിരുന്നു മുഖ്യമന്ത്രി നല്‍കിയ നിര്‍ദേശം. അതിനാണ് പൊലീസ് വേഷത്തില്‍ യുവതിയെ മലകയറ്റിയത്. ഇതു നിയമലംഘനമായതിനാല്‍ ഇതിനെതിരെ കോണ്‍ഗ്രസ് കോടതിയെ സമീപിക്കും.

ഏതു മതസ്ഥര്‍ക്കും ജാതിക്കാര്‍ക്കും പ്രവേശനമുള്ള ശബരിമലയില്‍ സവര്‍ണ മേധാവിത്വമാണെന്നു മുഖ്യമന്ത്രി പറയുന്നത് പ്രതിഷേധാര്‍ഹമാണ്. ചിലയാളുകളെ മുഖ്യമന്ത്രി ശബരിമല കയറ്റി ആചാരം തെറ്റിക്കാനും ചിലയാളുകളെ ഉമ്മന്‍ ചാണ്ടിക്കെതിരെ പരാതി കൊടുക്കാനും നിയോഗിച്ചിരിക്കുകയാണ്. അയ്യപ്പനെ തൊട്ടാല്‍ ഇനിയും മുഖ്യമന്ത്രിക്കു കൈപൊള്ളുമെന്നും മുരളീധരന്‍ പറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here