Home Education വിക്ടേഴ്‌സില്‍ അവധിക്കാല ക്ലാസുകള്‍

വിക്ടേഴ്‌സില്‍ അവധിക്കാല ക്ലാസുകള്‍

കൈറ്റ് വിക്ടേഴ്‌സില്‍ പ്രത്യേക അവധിക്കാല ക്ലാസുകള്‍ ആരംഭിക്കുന്നു. ഇന്നലെയോടെ ഫസ്റ്റ് ബെല്‍ ഡിജിറ്റല്‍ ക്ലാസുകള്‍ അവസാനിച്ചിരുന്നു. 2020-21 അധ്യയന വര്‍ഷത്തെ ക്ലാസുകള്‍ ആണ് പൂര്‍ത്തിയായത്. അതേ സമയം, പ്ലസ് വണ്‍ ക്ലാസുകളും കെജി വിഭാഗത്തിലെ കിളികൊഞ്ചല്‍ ക്ലാസുകളും തുടരുന്നുണ്ട്. പ്ലസ് വണ്ണിലെ ഇംഗ്ലീഷ്, ഇക്കണോമിക്‌സ്, ഹിസ്റ്ററി ക്ലാസുകളാണ് പൂര്‍ത്തിയായത്. പ്ലസ് വണ്‍ ക്ലാസുകള്‍ക്ക് പുറമെ അവധിക്കാല ക്ലാസുകളും തിങ്കളാഴ്ച മുതല്‍ ഉച്ചയ്ക്ക് ശേഷം നടക്കുമെന്ന് കൈറ്റ് സിഇഒ കെ.അന്‍വര്‍ സാദത്ത് പറഞ്ഞു. ഡല്‍ഹി വിജ്ഞാന്‍ പ്രസാറുമായി ചേര്‍ന്ന് ശാസ്ത്ര പരിപാടികള്‍, ലോകജാലകം എന്നിവ കൈറ്റ് വിക്ടേഴ്‌സിലൂടെ സംപ്രേഷണം ചെയ്യും. ജര്‍മനിയിലെ ഡോയ്‌ഷ്വെല്ലെ ടിവിയുമായി സഹചരിച്ചാകും വിവിധ മേഖലകള്‍ ഉള്‍പ്പെടുന്ന ലോകജാലകം സംപ്രേഷണം ചെയ്യുക. മാനസികാരോഗ്യവുമായി ബന്ധപ്പെട്ട് പ്രത്യേക പരിപാടികള്‍ മെയ് അഞ്ചിന് ആരംഭിക്കും. വിദഗ്ദ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തിലുള്ള ലൈവ് ഫോണ്‍ ഇന്‍ പരിപാടി ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ളതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here