Home POLITICS വാവര് നടയിലേതടക്കമുള്ള ബാരിക്കേഡുകള്‍ നീക്കം ചെയ്യണമെന്ന് ഹൈക്കോടതി

വാവര് നടയിലേതടക്കമുള്ള ബാരിക്കേഡുകള്‍ നീക്കം ചെയ്യണമെന്ന് ഹൈക്കോടതി

കൊച്ചി : ശബരിമലയിലെ പൊലീസ് നിയന്ത്രണങ്ങളില്‍ ഇടപെട്ട് ഹൈക്കോടതി. തീര്‍ത്ഥാടകരെ തടയുന്നതിന് പൊലീസ് നല്‍കുന്ന വിശദീകരണം തൃപ്തികരമല്ല എന്ന് ചൂണ്ടിക്കാട്ടിയ കോടതി ശരം കുത്തിയില്‍ രാത്രിയില്‍ തീര്‍ത്ഥാടകരെ തടയരുതെന്ന് നിര്‍ദ്ദേശിച്ചു. വാവര് നടയിലേതടക്കമുള്ള ബാരിക്കേഡുകള്‍ നീക്കം ചെയ്യാനും കോടതി നിര്‍ദ്ദേശിച്ചു.

സാഹചര്യം പരിശോധിച്ച് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഡിജിപിയ്ക്ക് നിര്‍ദ്ദേശം നല്‍കി. ശബരിമല മേല്‍നോട്ട സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിശോധിച്ചാണ് ഹൈക്കോടതി ദേവസ്വം ബഞ്ചിന്റെ ഇടപെടല്‍.ഡിജിപി പരിശോധന നടത്തി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here