Home Uncategorized വാക്കുതര്‍ക്കത്തിനിടെ  ഡിവൈ.എസ് പി കാറിനുമുന്നിലേക്ക് പിടിച്ചുതള്ളിയ യുവാവ് മരിച്ചു

വാക്കുതര്‍ക്കത്തിനിടെ  ഡിവൈ.എസ് പി കാറിനുമുന്നിലേക്ക് പിടിച്ചുതള്ളിയ യുവാവ് മരിച്ചു

തിരുവനന്തപുരം: വാക്കുതര്‍ക്കത്തിനിടെ  നെയ്യാറ്റിന്‍കര ഡിവൈ.എസ് പി കാറിനുമുന്നിലേക്ക് പിടിച്ചുതള്ളിയ യുവാവ് മരിച്ചു.  വാഹനം പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് യുവാവിന്റെ ദാരുണമായ കൊലപാതകത്തിലേക്ക് നയിച്ചത്. ഡിവൈഎസ്പിയുടെ വാഹനത്തിന് തടസമായി സനല്‍ വാഹനം പാര്‍ക്ക് ചെയ്തതാണ് പ്രകോപനത്തിന് കാരണം. വാഹനം സനല്‍ ഉടനെ തന്നെ മാറ്റിയെങ്കിലും പിന്നാലെയെത്തിയ ഡിവൈഎസ്പി സനലിനെ മര്‍ദ്ദിക്കുകയും റോഡിലേക്ക് പിടിച്ച് തള്ളുകയുമായിരുന്നു.

വാഹനം ഇടിച്ചതോടെ സനലിനെ ആശുപത്രിയിലെത്തിക്കാന്‍ തയാറാകാതെ ഇയാള്‍ ഇവിടെ നിന്ന് കടന്നു കളയുകയായിരുന്നു. സംഭവത്തില്‍ ഡിവൈഎസ്പി ഹരികുമാറിനെതിരെ നെയ്യാറ്റിന്‍കര പൊലീസ് കേസെടുത്തിട്ടുണ്ട്. മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയതിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട് കൊടുക്കും. ഭാര്യയും രണ്ട് മക്കളുമുണ്ട്.

 

LEAVE A REPLY

Please enter your comment!
Please enter your name here