Home NATIONAL വനിതാമതിലില്‍ കുട്ടികളെ ഒഴിവാക്കണമെന്ന ഹൈക്കോടതി വിധിക്കെതിരെ ബാലാവകാശ കമ്മിഷന്‍

വനിതാമതിലില്‍ കുട്ടികളെ ഒഴിവാക്കണമെന്ന ഹൈക്കോടതി വിധിക്കെതിരെ ബാലാവകാശ കമ്മിഷന്‍

തിരുവനന്തപുരം: വനിതാമതിലില്‍നിന്നു കുട്ടികളെ ഒഴിവാക്കണമെന്ന ഹൈക്കോടതി വിധി ബാലാവകാശങ്ങളുടെ നഗ്‌നമായ ലംഘനമാണെന്നു ബാലവകാശ കമ്മിഷന്‍ അധ്യക്ഷന്‍ പി.സുരേഷ്. എന്നാല്‍, കൈകുഞ്ഞുങ്ങളുമായി പ്രകടനങ്ങളില്‍ പങ്കെടുക്കുന്നത് അനുവദിക്കാനാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

കുട്ടികള്‍ക്കു ഭരണഘടന നല്‍കുന്ന അവകാശങ്ങളുടെയും രാജ്യാന്തര കണ്‍വെന്‍ഷന്റെയും ലംഘനമാണു ഹൈക്കോടതി വിധി. 1989- ലെ കുട്ടികളുടെ അവകാശങ്ങളെ സംബന്ധിച്ച രാജ്യാന്തര കണ്‍വെന്‍ഷന്‍ തത്വങ്ങളെ പൂര്‍ണമായും നിരാകരിച്ചു. പൗരന്‍മാരെന്ന നിലയില്‍ കുട്ടികളുടെ മൗലികാവകാശങ്ങളുടെ മേലുള്ള കടന്നുകയറ്റമാണു നടത്തിയത്. വിധിക്കെതിരെ ഹൈക്കോടതിയെയോ സുപ്രീംകോടതിയെയോ സമീപിക്കും.
കുട്ടികള്‍ക്കു ശാരീരിക, മാനസിക ക്ലേശം ഉണ്ടാകുന്ന രീതിയില്‍ ഒരു പരിപാടിയിലും പങ്കെടുപ്പിക്കാന്‍ പാടില്ലെന്നാണു കമ്മിഷന്‍ നിലപാട്. പൊരിവെയിലത്തും കൈകുഞ്ഞുങ്ങളുമായും പരിപാടികളുടെ ഭാഗമാകരുത്. സമാധാനപരമായി നടത്തുന്ന പ്രകടനങ്ങളില്‍ കുട്ടികള്‍ക്കും പങ്കെടുക്കാമെന്നും അദ്ദേഹം പറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here