Home Uncategorized വടകരയിൽ മുരളീധരൻ തന്നെ കോണ്‍ഗ്രസ് സ്ഥാനാർഥി

വടകരയിൽ മുരളീധരൻ തന്നെ കോണ്‍ഗ്രസ് സ്ഥാനാർഥി

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ വടകര മണ്ഡലത്തിൽ കെ. മുരളീധരന്റെ സ്ഥാനാര്‍ഥിത്വം കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. മുരളീധരൻ പ്രചാരണം നേരത്തെ തന്നെ ആരംഭിച്ചിരുന്നെങ്കിലും ഔദ്യോഗിക സ്ഥാനാർഥി പ്രഖ്യാപനം വന്നിരുന്നില്ല. ഞായറാഴ്ച വൈകിട്ട് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്കാണ് ജമ്മു കശ്മീരിലെ അനന്തനാഗിലെയും വടകരയിലെയും സ്ഥാനാർഥികളുടെ പട്ടിക പുറത്തിറക്കിയത്. അനന്തനാഗിൽ ഗുലാം അഹമ്മദ് മിര്‍ ആണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി.

LEAVE A REPLY

Please enter your comment!
Please enter your name here