തിരുവനന്തപുരം: കേരളത്തിലെ പ്രളയക്കെടുതി സംബന്ധിച്ച അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന്റെ ഭാഗമായി ലോകബാങ്ക് എഡിബി സംഘം ഇന്ന് തിരുവനന്തപുരത്തെത്തും.
മുഖ്യമന്ത്രിയുമായും ചീഫ് സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥരുമായും സംഘം ചര്‍ച്ച നടത്തും. നേരത്തെ പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ച സംഘം പ്രളയത്തില്‍ സംസ്ഥാനത്ത് 25000 കോടി രൂപയുടെ നഷ്ടമുണ്ടായെന്നായിരുന്നു കണ്ടെത്തിയത്.