Home NATIONAL ലുബാന്‍ ചുഴലിക്കാറ്റ്:ഒമാന്‍ തീരത്ത് ജാഗ്രതാ നിര്‍ദേശം

ലുബാന്‍ ചുഴലിക്കാറ്റ്:ഒമാന്‍ തീരത്ത് ജാഗ്രതാ നിര്‍ദേശം

മസ്ക്കറ്റ്: അറബിക്കടലില്‍ രൂപപ്പെട്ട ലുബാന്‍ ചുഴലിക്കാറ്റ്  ഒമാന്‍റെ  തെക്കു ഭാഗത്തേക്ക്  അടുക്കുന്നു. അടുത്ത 36  മണിക്കൂറിനുള്ളിൽ  ദോഫാർ, അൽ വുസ്ത മേഖലകളില്‍  കനത്ത മഴയോട് കൂടി  ചുഴലിക്കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്ന്  ഒമാൻ പബ്ലിക് അതോറിറ്റി ഫോർ  സിവിൽ എവിയേഷൻ അറിയിച്ചു. ലുബാൻ ചുഴലിക്കാറ്റിനെ  നേരിടാന്‍    എല്ലാ സന്നാഹങ്ങളും സ്വീകരിച്ചതായി  ഒമാൻ സിവിൽ ഡിഫൻസ് വ്യക്തമാക്കി

സലാലയിൽ നിന്നും  830   കിലോമീറ്റർ  അകലെയെത്തിയിരിക്കുകയാണ് ലുബാന്‍ ചുഴലിക്കാറ്റ്. നാളെ  വൈകുന്നേരത്തോടുകൂടി  ദോഫാര്‍, അൽ  വുസ്ത   മേഖലകളിൽ  കനത്ത കാറ്റും മഴയും ഉണ്ടാകുവാൻ സാധ്യത ഉള്ളതായാണ്  ഒമാൻ കാലാവസ്ഥ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. മണിക്കൂറില്‍ 64 മുതല്‍ 74 കിലോമീറ്റര്‍ വരെ വേഗതയിലാണ് കാറ്റെന്നും കടലില്‍ തിരമാല രണ്ടു മുതൽ മൂന്നു മീറ്റർ  ഉയരാനും  സാധ്യതയുണ്ടെന്നും അറിയിപ്പില്‍ പറയുന്നു

LEAVE A REPLY

Please enter your comment!
Please enter your name here