തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിൽ വയനാട് മണ്ഡലത്തിൽ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി മത്സരിക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്ന് ഉമ്മൻചാണ്ടി, നാളെ താന്‍ ആന്ധ്രയിലേക്ക് പുറപ്പെടും മുമ്പ് തീരുമാനമുണ്ടാകുമെന്നാണ് കരുതുന്നതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ദക്ഷിമേന്ത്യയിൽ മത്സരിക്കുന്നതിൽ ഉടൻ തീരുമാനമെടുക്കുമെന്ന് രാഹുൽ ഗാന്ധി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. രണ്ട് പൊതുയോഗങ്ങളിൽ പങ്കെടുക്കാൻ രാഹുൽ ഗാന്ധി ആന്ധ്രയിലെ വിജയവാഡയിൽ എത്തുന്നുണ്ട്. ആന്ധ്രയുടെ ചുമതലയുള്ള ഉമ്മൻചാണ്ടിയും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. രാഹുൽ മത്സരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുള്ള കർണാടകത്തിലെ റാലിയിലും വൈകിട്ട് രാഹുൽഗാന്ധി പങ്കെടുക്കുന്നുണ്ട്.
Home Uncategorized രാഹുൽ ഗാന്ധി വയനാട് മത്സരിക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്ന് ഉമ്മൻചാണ്ടി