Home NATIONAL രാഹുൽ ഗാന്ധി നൽകുന്നത് തെറ്റായ സന്ദേശം: മുഖ്യമന്ത്രി

രാഹുൽ ഗാന്ധി നൽകുന്നത് തെറ്റായ സന്ദേശം: മുഖ്യമന്ത്രി

കണ്ണൂർ: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നതു തെറ്റായ സന്ദേശമാണു നൽകുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ദേശീയ രാഷ്ട്രീയസത്തയ്ക്കു യോജിച്ചതല്ല കോണ്‍ഗ്രസ് നീക്കം. ബിജെപിക്കു പകരം ഇടതുപക്ഷത്തെ നേരിടുന്നതിലൂടെ ഇടതുപക്ഷത്തെയാണു തകർക്കേണ്ടതെന്ന സന്ദേശമാണ് രാഹുൽ ഗാന്ധി നൽകുന്നത്. ഇതു ശരിയാണോയെന്ന് കോൺഗ്രസ് സ്വയം ആലോചിക്കണം. തിരഞ്ഞെടുപ്പു പോരാട്ടം അതിന്റെ വഴിക്കു നടക്കും. രാഹുൽ ഗാന്ധി വരുന്നതു കൊണ്ട് അതിന് എന്തെങ്കിലും പ്രത്യേകത ഉണ്ടാകുമെന്നു കരുതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here