Home Uncategorized രാഹുല്‍ ഈശ്വറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

രാഹുല്‍ ഈശ്വറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

കൊട്ടാരക്കര: ശബരിമലയിലെ യുവതി പ്രവേശനത്തില്‍ നിലയ്ക്കലിലും പമ്പയിലും നടന്ന അക്രമണത്തിന്റെ പേരില്‍ അറസ്റ്റിലായ രാഹുല്‍ ഈശ്വരിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി വച്ചു. പത്തനംതിട്ട ഫസ്റ്റ്ക്ലാസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി.

കേസില്‍ പൊലീസ് റിപ്പോര്‍ട്ട് കിട്ടാത്തതിനാലാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി. കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.

നിലയ്ക്കലിലും പമ്പയിലും നടന്ന അക്രമങ്ങളുടെ പേരില്‍ അറസ്റ്റിലായ രാഹുല്‍ കൊട്ടാരക്കര സബ് ജയിലിലാണ് ഇപ്പോഴുള്ളത്. പതിനാല്  ദിവസത്തേക്കാണ് രാഹുലിന്റെ റിമാന്‍ഡ്. ജയിലില്‍ നിരാഹാര സമരത്തിലുള്ള രാഹുലിന്റെ ആരോഗ്യ സ്ഥിതി മോശമാണെന്ന് ബന്ധുക്കള്‍ കോടതിയെ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here