Home Uncategorized രാഹുല്‍ ഈശ്വറിന്റെ അഭിപ്രായങ്ങളെല്ലാം തന്ത്രി കുടുംബത്തിന്റേതല്ലെന്ന് തന്ത്രി കണ്ഠര് മോഹനര്

രാഹുല്‍ ഈശ്വറിന്റെ അഭിപ്രായങ്ങളെല്ലാം തന്ത്രി കുടുംബത്തിന്റേതല്ലെന്ന് തന്ത്രി കണ്ഠര് മോഹനര്

ശബരിമല: രാഹുല്‍ ഈശ്വറിന്റെ അഭിപ്രായങ്ങളെല്ലാം തന്ത്രി കുടുംബത്തിന്റേതല്ലെന്ന് താഴമണ്‍ മഠത്തിലെ മുതിര്‍ന്ന തന്ത്രി കണ്ഠര് മോഹനര് വ്യക്തമാക്കി. ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങളെപ്പറ്റി പറയാന്‍ രാഹുല്‍ ഈശ്വറിന് അവകാശമില്ല. രാഹുല്‍ പറയുന്നത് തന്ത്രി കുടുംബത്തിന്റെ നിലപാടാണെന്ന് ധാരണ പരന്നിട്ടുണ്ട്.

വിധിപ്രകാരം രാഹുല്‍ ഈശ്വറിന് ആചാരാനുഷ്ഠാനത്തിന്റെ കാര്യങ്ങളില്‍ ശബരിമലയുമായോ തന്ത്രി കുടുംബവുമായോ ബന്ധമില്ല, പിന്‍തുടര്‍ച്ചാവകാശവുമില്ല. അദ്ദേഹത്തിന്റെ അഭിപ്രായങ്ങളോടും നടപടികളോടും യോജിപ്പില്ല. വിശ്വാസത്തെയും അനുഷ്ഠാനങ്ങളെയും സംരക്ഷിക്കാനുളള ബാധ്യതയില്‍ നിന്നു താഴമണ്‍ കുടുംബവും തന്ത്രിമാരും ഒഴിഞ്ഞുമാറില്ല. എന്നാല്‍ അതിന്റെ പേരില്‍ സംഘര്‍ഷം ഉണ്ടാക്കുകയല്ല വേണ്ടത്.
ദേവസ്വം ബോര്‍ഡുമായി നല്ല ബന്ധത്തിലാണ് താഴമണ്‍ കുടുംബം. മുഖ്യമന്ത്രി നടത്തിയ പ്രസംഗം വേദനയുണ്ടാക്കി. സന്നിധാനത്തില്‍ സമാധാനത്തിന്റെയും ഭക്തിയുടെയും അന്തരീക്ഷം ഉണ്ടാക്കണമെന്നും മോഹനര് അഭ്യര്‍ഥിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here