Home Uncategorized രാഹുലിനെ തുഷാര്‍ നേരിടും: അമിത്ഷാ

രാഹുലിനെ തുഷാര്‍ നേരിടും: അമിത്ഷാ

വയനാട്: കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയെ നേരിടാൻ വയനാട് മണ്ഡലത്തിൽ ബി.ഡി.ജെ.എസ് അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി എൻ.ഡി.എ സ്ഥാനാർത്ഥിയാകും.ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത് തന്റെ ട്വിറ്റ‌റിലൂടെയാണ് ഈ പ്രഖ്യാപനം നടത്തിയത്.

വളരെ അഭിമാനത്തോടെയാണ് താൻ തുഷാർ വെള്ളാപ്പള്ളിയുടെ പേര് പ്രഖ്യാപിക്കുന്നതെന്നാണ് ഷാ ട്വിറ്രറിൽ കുറിച്ചത്. ഏറെ ഊർജ്ജസ്വലനും ചലനാത്മകനുമായ വ്യക്തി എന്നാണ് അമിത് ഷാ തുഷാറിനെ വിശേഷിപ്പിച്ചത്. തുഷാറിന്റെ നേതൃത്വത്തിൽ എൻ.ഡി.എ സർക്കാർ കേരളത്തിൽ പുതിയൊരു രാഷ്‌ട്രീയ ബദൽ സൃഷ്‌ടിക്കുമെന്നും ഷാ കുറിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here