Home NATIONAL രാമക്ഷേത്ര നിര്‍മ്മാണം: തന്റെ പ്രസ്താവന വളച്ചൊടിച്ചു; മാധ്യമങ്ങളെ വിമര്‍ശിച്ച് തരൂര്‍ രംഗത്ത്

രാമക്ഷേത്ര നിര്‍മ്മാണം: തന്റെ പ്രസ്താവന വളച്ചൊടിച്ചു; മാധ്യമങ്ങളെ വിമര്‍ശിച്ച് തരൂര്‍ രംഗത്ത്

ന്യൂഡല്‍ഹി: രാമക്ഷേത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട് തന്റെ പരാമര്‍ശം രാഷ്ട്രീയ യജമാനന്മാര്‍ക്ക് വേണ്ടി ചില മാധ്യമങ്ങള്‍ വളച്ചൊടിച്ചുവെന്ന് ശശി തരൂര്‍ എം.പി.


ചെന്നൈയില്‍ സാഹിത്യോത്സവത്തില്‍ ഇന്ത്യ: പ്രശ്നങ്ങളും അവസരങ്ങളും’ എന്ന വിഷയത്തില്‍ പശ്ചിമ ബംഗാളിലെ മുന്‍ ഗവര്‍ണറായിരുന്ന ഗോപാല്‍കൃഷ്ണ ഗാന്ധിയുമൊത്തുള്ള ചര്‍ച്ചയിലായിരുന്നു തരൂരിന്റെ പ്രസ്താവന. രാമന്റെ ജന്മദിനമായ അയോധ്യയില്‍ ക്ഷേത്രം വേണമെന്ന് ഭൂരിഭാഗം ഹിന്ദുക്കളും ആഗ്രഹിക്കുന്നുണ്ടാകും. എന്നാല്‍ നല്ല ഹിന്ദുക്കള്‍ മറ്റൊരാളുടെ ആരാധനാലയം പൊളിച്ച് അവിടെ ക്ഷേത്രം പണിയണമെന്ന് ആഗ്രഹിക്കില്ലെന്നാണ് തരൂര്‍ പറഞ്ഞിരുന്നത്.
എന്നാല്‍ തരൂര്‍ പറഞ്ഞതിലെ ആദ്യഭാഗം ഒഴിവാക്കിയാണ് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇത് ബിജെപി വിവാദമാക്കിയതോടെയാണ് മാധ്യമങ്ങളെ വിമര്‍ശിച്ച് തരൂര്‍ രംഗത്ത് വന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here