കൊച്ചി : രാമക്ഷേത്രം തകര്‍ത്തല്ല ബാബറി മസ്ജിദ് നിര്‍മിച്ചതെന്നു സ്വാമി അഗ്നിവേശ്. ബാബറി മസ്ജിദ് തകര്‍ത്ത സ്ഥലത്തു രാമക്ഷേത്രം ഉണ്ടായിരുന്നുവെന്നാണു സംഘപരിവാറിന്റെ വാദം. ബാബറി മസ്ജിദ് നിര്‍മിച്ച കാലത്തു ജീവിച്ചിരുന്നവരടക്കമുള്ള ചരിത്ര പുരുഷന്മാരാരും ഇങ്ങനെയൊരു സംഭവത്തെ കുറിച്ചു പറഞ്ഞിട്ടില്ല. ഓള് ഇന്ത്യ ഇമാംസ് കൗണ്‍സില്‍ നടത്തിയ ബാബറി സമ്മേളനത്തില്‍ അഗ്നിവേശ് പറഞ്ഞു.
ബാബറി മസ്ജിദ് സംബന്ധിച്ചു സുപ്രിംംകോടതിയില്‍ നടക്കുന്ന കേസ് ഭൂവുടമസ്ഥതയെ സംബന്ധിച്ചുള്ളതാണ്. സുപ്രീംകോടതി വിധി അംഗീകരിക്കുമെന്ന് നാമെല്ലാം ഒറ്റ സ്വരത്തില്‍ പറയണം. അടുത്ത തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് ആര്‍എസ്എസിന്റെ കോലാഹലം. രാമക്ഷേത്ര നിര്‍മാണമെന്നു പറഞ്ഞ് നിയമമോ ഓര്‍ഡിനന്‍സോ കൊണ്ടുവരുന്നതിനെ തെരുവില്‍ തോല്പിക്കും- അഗ്നിവേശ് വ്യക്തമാക്കി.