നഗാവുര്‍ : അസമില്‍ അനധികൃതമായി താമസിക്കുന്ന കുടിയേറ്റക്കാരുടെ അവകാശത്തെക്കുറിച്ച് ആശങ്കപ്പെടുന്ന രാഹുല്‍ ഗാന്ധിയെയും കോണ്‍ഗ്രസിനെയും ബിജെപി റാലിയില്‍ പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ കടന്നാക്രമിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വന്നാല്‍ രാജ്യത്തെ എല്ലാ അനധികൃത കുടിയേറ്റക്കാരെയും കണ്ടെത്തി പുറത്താക്കുമെന്നു ഷാ പറഞ്ഞു.
‘രാജസ്ഥാനില്‍ ഇപ്പോള്‍ ബിജെപിക്കു വോട്ട് ചെയ്യൂ, അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിലും വോട്ട് ചെയ്യൂ – ഞങ്ങള്‍ അവരെ പുറത്താക്കുമെന്ന് ഉറപ്പു പറയുന്നു. കശ്മീര്‍ മുതല്‍ കന്യാകുമാരി വരെ, കൊല്‍ക്കത്ത മുതല്‍ ഗുജറാത്ത് വരെ ഓരോ അനധികൃത കുടിയേറ്റക്കാരനെയും കണ്ടെത്തി രാജ്യത്തിനു പുറത്തേക്ക് അയയ്ക്കും.’- അമിത് ഷാ വ്യക്തമാക്കി