Home KERALA രഹ്‌ന ഫാത്തിമയുടെ വീട് ആക്രമിച്ച കേസില്‍ അറസ്റ്റിലായ ബിജെപി നേതാവ്  റിമാന്‍ഡില്‍

രഹ്‌ന ഫാത്തിമയുടെ വീട് ആക്രമിച്ച കേസില്‍ അറസ്റ്റിലായ ബിജെപി നേതാവ്  റിമാന്‍ഡില്‍

കൊച്ചി: ശബരിമല ദര്‍ശനം നടത്താന്‍ ശ്രമിച്ച രഹ്‌ന ഫാത്തിമയുടെ വീട് ആക്രമിച്ച കേസില്‍ അറസ്റ്റിലായ ബിജെപി നേതാവ്  റിമാന്‍ഡില്‍. രഹ്ന താമസിക്കുന്ന ബിഎസ്എന്‍എല്‍ ക്വാര്‍ട്ടേഴ്‌സ് അക്രമിച്ച കേസില്‍ അറസ്റ്റിലായ ബിജെപിയുടെ കടവന്ത്ര ഏരിയ പ്രസിഡന്‍റായ പിബി ബിജുവിനെയാണ് എറണാകുളം അഡീഷണല്‍ മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തത്.

കേസുമായ ബന്ധപ്പെട്ട ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് ഇയാളെ കോടതിയില്‍ ഹാജരാക്കിയത്.  തിങ്കളാഴ്ച കസ്റ്റഡി കാലാവധി അവസാനിക്കാനിരുന്നത്. അതേസമയം, കോടതിയില്‍ ഹാജരാക്കിയ ഇയാളെ ജാമ്യത്തില്‍ എടുക്കാന്‍ ആരും എത്തിയില്ല. ഇയാള്‍ക്ക് അഭിഭാഷകനേയും ഹാജരാക്കാനായില്ല, ഇതേ തുടര്‍ന്നാണ് ബിജുവിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. 10000രൂപയുടെ നഷ്ടമുണ്ടാക്കിയതിനാല്‍ അത്രയും തുക കെട്ടിവച്ചാല്‍ മാത്രമെ ഇയാള്‍ക്ക് ജാമ്യം ലഭിക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here