വര്‍ക്കല: രണ്ടര വയസ്സായ ഏകലവ്യന്റെ മരണത്തില്‍ അമ്മയും കാമുകനും അറസ്റ്റിലായി. ഇവരുടെ നിരന്തര മര്ദനത്തിലാണെന്നു കുട്ടി മരിക്കാനിടയായതെന്നു പൊലീസ്. അയന്തി പന്തുവിളയില്‍ വാടകക്ക് താമസിച്ചിരുന്ന അമ്മ ഉത്തരയും(21) കാമുകന് രജീഷിന്റെയും(26) മര്‍ദനത്തില്‍ കുട്ടിയുടെ ചെറുകുടല്‍ പൊട്ടുകയും തലച്ചോറില്‍ രക്തസ്രാവം ഉണ്ടാവുകയും ചെയ്തതായി പോസ്റ്റ് മോര്‍ട്ടം പ്രാഥമിക
റിപ്പോര്‍ട്ടില്‍ പറയുന്നു. കുട്ടിയുടെ പിതാവായ കൊല്ലം കുളത്തൂപുഴ സ്വദേശി മനുവാണ് മരണത്തില്‍ ദുരൂഹത ആരോപിച്ചു പൊലീസിനെ സമീപിച്ചത്. കഴിഞ്ഞ ശനിയാഴ്ചയാണ് വയറുവേദനയുടെ പേരില്‍ കുട്ടിയുമായി ഉത്തര വര്‍ക്കലയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിയത്. ഗുരുതരമാണെന്നു ഡോക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്നു വെഞ്ഞാറമൂടിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെയാണ് അവശനിലയിലായ കുട്ടിയെ ആറ്റിങ്ങല്‍ വലിയകുന്ന് ആശുപത്രിയില്‍ എത്തിച്ചത്. തുടര്‍ന്നാണ് കുട്ടിയുടെ മരണം.
ആശുപത്രിയില്‍ ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മനു മകന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നു കാണിച്ചു പോലീസിനെ സമീപിച്ചതോടെയാണു കൊലപാതക വിവരം പുറത്തുവന്നത്. മനുവുമായി പിണങ്ങി ഉത്തര രണ്ടു മാസമായി മാവിന്മൂട് ചിറ്റാഴികോട് സ്വദേശിയായ രജീഷിനൊപ്പമാണ് അയന്തിയിലെ വാടകവീട്ടില്‍ കഴിഞ്ഞത്. കുട്ടിയെ വിട്ടുകിട്ടണമെന്ന ആവശ്യവുമായി മനു നല്കിയ കേസും നിലനില്‍ക്കുന്നുണ്ട്. കുട്ടിയെ ഒഴിവാക്കി രജീഷിനൊപ്പം ജീവിക്കാന്‍ വേണ്ടിയാണ് ഉത്തര ക്രൂരത കാട്ടിയതെന്ന് പൊലീസ് അറിയിച്ചു