Home Uncategorized യോഗി ആദിത്യനാഥിന്റെ ഹെലികോപ്റ്ററിന് ബംഗാളില്‍ ഇറങ്ങാന്‍ അനുമതി നിഷേധിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍

യോഗി ആദിത്യനാഥിന്റെ ഹെലികോപ്റ്ററിന് ബംഗാളില്‍ ഇറങ്ങാന്‍ അനുമതി നിഷേധിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍

കൊല്‍ക്കത്ത: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഹെലികോപ്റ്ററിന് ബംഗാളില്‍ ഇറങ്ങാന്‍ അനുമതി നിഷേധിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍. ബംഗാളില്‍ ബിജെപി റാലിക്ക് യോഗി ആദിത്യനാഥ് എത്താനിരുന്ന ഹെലികോപ്റ്ററിനാണു സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കാതിരുന്നത്. വടക്കന്‍ ബംഗാളിലെ ബലൂര്‍ഘട്ടിലാണ് റാലി നടക്കുന്നത്.

യാതൊരു അറിയിപ്പുമില്ലാതെയാണ് ബംഗാള്‍ സര്‍ക്കാര്‍ അനുമതി നിഷേധിച്ചതെന്ന് യുപി മുഖ്യമന്ത്രിയുടെ ഓഫിസ് പിന്നീട് അറിയിച്ചു. യുപി മുഖ്യമന്ത്രിയുടെ ജനകീയത കാരണമാണ് മമതാ ബാനര്‍ജി അദ്ദേഹത്തിന്റെ ഹെലികോപ്റ്ററിന് ഇറങ്ങുന്നതിനുള്ള അനുമതി പോലും നിഷേധിച്ചതെന്ന് യോഗിയുടെ ഉപദേഷ്ടാവ് മൃത്യുഞ്ജയ് കുമാര്‍ ദേശീയ മാധ്യമങ്ങളോടു വ്യക്തമാക്കി. അടുത്തിടെ ബിജെപി നേതാവിന്റെ ഹെലികോപ്റ്ററിന് ലാന്‍ഡിങ്ങിനുള്ള അനുമതി നിഷേധിക്കപ്പെടുന്നത് ഇതു രണ്ടാം തവണയാണ്

LEAVE A REPLY

Please enter your comment!
Please enter your name here