Home Uncategorized യു.ഡി.എഫ് കേരള ബാങ്ക് രൂപീകരണത്തെ പിന്തുണയ്ക്കില്ല

യു.ഡി.എഫ് കേരള ബാങ്ക് രൂപീകരണത്തെ പിന്തുണയ്ക്കില്ല

തിരുവനന്തപുരം: കേരളബാങ്ക് രൂപീകരണത്തോട് സഹകരിക്കില്ലെന്ന നിലപാടുമായി യു.ഡി.എഫ്. എല്ലാ ജില്ലാ ബാങ്കുകളും ജനറല്‍ ബോഡിയില്‍ പ്രമേയം പാസാക്കണമെന്നാണ് വ്യവസ്ഥ. യു.ഡി.എഫിന് ഭൂരിപക്ഷമുള്ള അഞ്ച് ജില്ലാ സഹകരണ ബാങ്കുകള്‍ കേരള ബാങ്കിനെ പിന്തുണയ്ക്കില്ല. ഇതോടെ സംസ്ഥാന സര്‍ക്കാരിന്റെ കേരള ബാങ്ക് രൂപീകരണം പ്രതിസന്ധിയിലായി.


കേരള ബാങ്ക് രൂപീകരണ നടപടികളുമായി മുന്നോട്ടു പോകുന്നതിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ തത്വത്തില്‍ അംഗീകാരം നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. മാനദണ്ഡപ്രകാരമുള്ള സാമ്പത്തികവും നിയമപരവും ഭരണപരവുമായ വ്യവസ്ഥകള്‍ പാലിച്ച് 2019 മാര്‍ച്ച് 31ന് മുന്‍പായി ലയന നടപടികള്‍ പൂര്‍ത്തായിക്കണമെന്നതാണ് ആര്‍.ബി.ഐയുടെ നിബന്ധന.

LEAVE A REPLY

Please enter your comment!
Please enter your name here