Home NATIONAL യുഡിഎഫ് സീറ്റു വിഭജന ചര്‍ച്ചയുടെ രണ്ടാംഘട്ടം മാര്‍ച്ച് ഒന്നിനും മൂന്നാം ഘട്ട ചര്‍ച്ച മൂന്നിനും

യുഡിഎഫ് സീറ്റു വിഭജന ചര്‍ച്ചയുടെ രണ്ടാംഘട്ടം മാര്‍ച്ച് ഒന്നിനും മൂന്നാം ഘട്ട ചര്‍ച്ച മൂന്നിനും

കൊച്ചി :മുസ്ലീം ലീഗുമായുള്ള യുഡിഎഫ് സീറ്റു വിഭജന ചര്‍ച്ചയുടെ രണ്ടാംഘട്ടം മാര്‍ച്ച് ഒന്നിനു കോഴിക്കോട്ടും കേരള കോണ്‍ഗ്രസ് എമ്മുമായുള്ള മൂന്നാം ഘട്ട ചര്‍ച്ച മൂന്നിനു കൊച്ചിയിലും നടത്തും. വ്യക്തമായ തീരുമാനങ്ങളിലെത്താന്‍ കഴിയാതെ യുഡിഎഫ് സീറ്റു വിഭജന ചര്‍ച്ചയുടെ ആദ്യ ഘട്ടം കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു

ഘടകകക്ഷി സീറ്റുകളില്‍ കൊല്ലത്തിന്റെ കാര്യം തീരുമാനമായി. ആര്‍എസ്പി തന്നെ മല്‍സരിക്കും. പ്രധാന ഘടകകക്ഷികളായ മുസ്ലിം ലീഗ്, കേരള കോണ്‍ഗ്രസ് (എം) എന്നിവ ഓരോ സീറ്റു വീതം കൂടുതല്‍ ആവശ്യപ്പെട്ടപ്പോള്‍, നിലവില്‍ സീറ്റില്ലാത്ത കേരള കോണ്‍ഗ്രസ് (ജേക്കബ്) ഒരു സീറ്റ് ആവശ്യപ്പെട്ടു. കൂടുതല്‍ സീറ്റ് അനുവദിക്കാന്‍ കഴിയില്ലെന്ന നിലപാടില്‍ കോണ്‍ഗ്രസ് ഉറച്ചു നിന്നു. മുസ്ലിം ലീഗ് മൂന്നും കേരള കോണ്‍ഗ്രസ് (എം) രണ്ടും സീറ്റുകളാണ് ആവശ്യപ്പെട്ടത്. നിലവില്‍ ലീഗിനു രണ്ടും കേരള കോണ്‍ഗ്രസിന് ഒരു സീറ്റുമാണുള്ളത്.
രണ്ടു സീറ്റു വേണമെന്ന ആവശ്യത്തില്‍ നിന്നു പിന്നോട്ടില്ലെന്ന നിലപാടിലാണു കേരള കോണ്‍ഗ്രസ്.

LEAVE A REPLY

Please enter your comment!
Please enter your name here