Home Govt Release മോഹിനി ഏകാദശി ഇന്ന് (15-05-2019)

മോഹിനി ഏകാദശി ഇന്ന് (15-05-2019)

ചാന്ദ്ര വൈശാഖമാസത്തിലെ വെളുത്തപക്ഷ ഏകാദശിയാണ് ഇന്ന് . ഇത് മോഹിനീ ഏകാദശി എന്നറിയപ്പെടുന്നു. ഒരിക്കൽ ശ്രീരാമൻ വസിഷ്ഠമഹർഷിയോട് ജീവിത പ്രതിസന്ധികളെ തരണം ചെയ്യാനുള്ള മാർഗമെന്തെന്ന്‌ ചോദിക്കുകയുണ്ടായി . അതിനു മറുപടിയായി വർഷത്തിലൊരിക്കൽ വരുന്ന മോഹിനീ ഏകാദശി ഭക്തിപൂർവം ആചരിച്ചാൽ മതി എന്ന് അദ്ദേഹം പറയുന്നതായി രാമായണത്തിൽ പ്രതിപാദിക്കുന്നുണ്ട്.

”ശ്രീരാമ രാമ രാമേതി രമേ രാമേ മനോരമേ
സഹസ്രനാമതത്തുല്യം രാമനാമ വരാനനേ
ശ്രീരാമനാമ വരാനന ഓം നമ ഇതി”

ഈ ശ്രീരാമ മന്ത്രം ഭക്തിയോടെ മൂന്നു തവണ ജപിക്കുന്നതിലൂടെ വിഷ്ണുസഹസ്രനാമജപപുണ്യം സാധാരണക്കാർക്ക് ലഭ്യമാകും.

 

LEAVE A REPLY

Please enter your comment!
Please enter your name here