Home Uncategorized മൂന്നിന് അര്‍ധരാത്രിമുതല്‍ നിലയ്ക്കല്‍, പമ്പ, ഇലവുങ്കല്‍, സന്നിധാനം എന്നിവിടങ്ങളില്‍ നിരോധനാജ്ഞ

മൂന്നിന് അര്‍ധരാത്രിമുതല്‍ നിലയ്ക്കല്‍, പമ്പ, ഇലവുങ്കല്‍, സന്നിധാനം എന്നിവിടങ്ങളില്‍ നിരോധനാജ്ഞ

പത്തനംതിട്ട ∙ ശബരിമല നടതുറക്കുന്നതിന് മുന്നോടിയായി നിലയ്ക്കല്‍, പമ്പ, ഇലവുങ്കല്‍, സന്നിധാനം എന്നിവിടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഈ മാസം അഞ്ചിനു ശബരിമല നട തുറക്കുന്നതിന് മുന്നോടിയായിട്ടാണ് നടപടി. നവംബർ മൂന്നിന് അര്‍ധരാത്രി നിരോധനാജ്ഞ പ്രാബല്യത്തില്‍ വരും.

ശബരിമലയിൽ മാധ്യമങ്ങൾക്കും പ്രത്യേക നിയന്ത്രണം ഏർപ്പെടുത്തി. പതിവുപോലെ നടതുറക്കുന്നതിനു മുന്‍പ്  മാധ്യമപ്രവർത്തകരെ സന്നിധാനത്തേക്കു പ്രവേശിപ്പിക്കില്ല. അ​ഞ്ചിനു രാവിലെ എട്ടുമണിക്കേ മാധ്യമപ്രവര്‍ത്തകരെ നിലയ്ക്കലില്‍നിന്ന് കടത്തിവിടൂ. ഭക്തരെ ഉച്ചയോടെ കടത്തിവിടാനാണ് പൊലീസ് തീരുമാനം.

LEAVE A REPLY

Please enter your comment!
Please enter your name here