Home POLITICS മുസ്‍ലിം ലീഗ് വൈറസ്: യോഗി ആദിത്യനാഥ്

മുസ്‍ലിം ലീഗ് വൈറസ്: യോഗി ആദിത്യനാഥ്

ലക്നൗ: മുസ്‌ലിം ലീഗ് കോണ്‍ഗ്രസിനെ ബാധിച്ച വൈറസെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആരോപിച്ചു. വൈറസ് ബാ‌ധയേറ്റവർക്ക് രക്ഷയില്ല. മുഖ്യ പ്രതിപക്ഷമായ കോൺഗ്രസിനെ ഈ വൈറസ് ബാധിച്ചു കഴിഞ്ഞിരിക്കുന്നു. കോൺഗ്രസ് അധികാരത്തിലേറിയാൽ ഈ വൈറസ് രാജ്യത്തെയാകെ ബാധിക്കുമെന്നും യോഗി ട്വിറ്ററിൽ ആരോപിച്ചു. നേരത്തെ മുസ്‌‌ലിം ലീഗ് പതാകയെ പാക്കിസ്ഥാന്റെ പതാകയെന്ന തരത്തില്‍ ട്വിറ്ററില്‍ പ്രചാരണം ശക്തമായിരുന്നു.

1857ൽ സ്വാതന്ത്ര സമരത്തിൽ രാജ്യം മുഴുവൻ മംഗൽ പാണ്ഡെയ്ക്കൊപ്പംനിന്നു പോരാടിയിരുന്നു. എന്നാൽ ഇടയ്ക്ക് മുസ്‌ലിം ലീഗ് വൈറസ് കടന്നുവന്നു. അതു രാജ്യം മുഴുവൻ വ്യാപിച്ച് വിഭജനത്തിനു വരെ കാരണമായി. ലീഗിന്റെ ഹരിതപതാക വീണ്ടും ഉയർന്നു പറക്കുകയാണ്. അത് അപകടമാണ്. കോൺഗ്രസിനെ മുസ്‌ലിം ലീഗ് വൈറസ് ബാധിച്ചിരിക്കുകയാണ്. സൂക്ഷിക്കുക – യോഗി ട്വിറ്ററിൽ കുറിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here