Home Uncategorized മുല്ലപ്പെരിയാര്‍: പരിസ്ഥിതി പഠനത്തിനുള്ള ടേംസ് ഓഫ് റഫറന്‍സിനു പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി

മുല്ലപ്പെരിയാര്‍: പരിസ്ഥിതി പഠനത്തിനുള്ള ടേംസ് ഓഫ് റഫറന്‍സിനു പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി

തിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കുന്നതിനു മുന്നോടിയായുള്ള പരിസ്ഥിതി പഠനത്തിനുള്ള ടേംസ് ഓഫ് റഫറന്‍സിനു പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി.

കേരളത്തിന്റെ വര്‍ഷങ്ങളായുള്ള ആവശ്യമാണു കേന്ദ്രം അംഗീകരിച്ചിരിക്കുന്നത്. പരിസ്ഥിതി പഠനത്തിനുള്ള അനുമതിയെ അണക്കെട്ട് നിര്‍മാണത്തിനുള്ള അനുമതിയായി വ്യാഖ്യാനിക്കരുതെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു.

മുല്ലപെരിയാറില്‍ പുതിയ അണക്കെട്ട് വേണമോ വേണ്ടയോ എന്നതിനെ സംബന്ധിച്ചുള്ള പ്രാഥമിക പഠനം മാത്രമാണിത്. പഠനത്തിന് ഒരു വര്‍ഷം വേണ്ടിവരും. അണക്കെട്ട് നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്തിനു പത്തു കിലോമീറ്റര്‍ ചുറ്റളവിലാണു പഠനം നടത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here