Home Uncategorized മുഖ്യമന്ത്രിയെ ജാതി പേര് വിളിച്ച് അധിക്ഷേപിച്ച സംഭവം: വീട്ടമ്മയ്‌ക്കെതിരേ കേസ്

മുഖ്യമന്ത്രിയെ ജാതി പേര് വിളിച്ച് അധിക്ഷേപിച്ച സംഭവം: വീട്ടമ്മയ്‌ക്കെതിരേ കേസ്

തിരുവനന്തപുരം: സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെ ജാതിപ്പേരു പറഞ്ഞ് അധിക്ഷേപിച്ച സ്‌ത്രീക്കെതിരെ കേസെടുത്തു.

പത്തനംതിട്ട ചെറുകോൽ സ്വദേശി മണിയമ്മക്കെതിരെയാണ് ആറന്മുള പൊലീസ് കേസെടുത്തത്. എസ്എന്‍ഡിപി യോഗം ഭാരവാഹി വി.സുനില്‍കുമാര്‍ നൽകിയ പരാതിയിലാണു പൊലീസ് കേസെടുത്തത്. ശബരിമല വിഷയത്തില്‍ വിവിധ ഹിന്ദു സംഘടനകള്‍ നടത്തുന്ന പ്രതിഷേധങ്ങള്‍ക്ക് ഇടയിലാണ് മുഖ്യമന്ത്രിയെ ജാതിപ്പേരു പറഞ്ഞ് അവഹേളിച്ചത്. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here