പന്തളം: ശബരിമല യുവതി പ്രവേശന വിഷയത്തില്‍ പന്തളം കൊട്ടാരത്തിന് ക്ഷേത്രത്തില്‍ അധികാരമില്ലന്ന് വിമര്‍ശിച്ച മുഖ്യമന്ത്രിക്ക് ഇന്ന് മറുപടി നല്‍കുമെന്ന് പന്തളം കൊട്ടാരം. വിഷയത്തില്‍ തുടര്‍ നടപടികള്‍ക്കായി ഇന്നലെ പന്തളം കൊട്ടാരത്തില്‍ യോഗം ചേര്‍ന്നു.
ഇന്ന് കൊട്ടാരം നിര്‍വാഹക സംഘത്തിന്റെ നേതൃത്വത്തില്‍ കൂടിയാലോചനകള്‍ നടക്കും.
ക്ഷേത്രാചാരണ സംരക്ഷണ സമതിയും പന്തളം കൊട്ടാരവും, സംയുക്തമായി അടുത്ത മാസം 9 മുതല്‍ 12 വരെ നീണ്ടു നില്ക്കുന്ന അയ്യപ്പ ജ്യോതി പ്രയാണ രഥയാത്ര നടത്താനും തീരുമാനിച്ചു.
പെരുനാട്ടില്‍ നിന്ന് ആരംഭിക്കുന്ന രഥയാത്ര ഭൂരിഭാഗം ജില്ലകളിലൂടെയും കടന്ന് പോയി വിശ്വാസി സംഗമങ്ങള്‍ സംഘടിപ്പിക്കും, 12 ന് പന്തളത്ത് മഹാ സമ്മേളനവും നിശ്ചയിച്ചിട്ടുണ്ട്.