Home NATIONAL മിനി ബസ് കൊക്കയിലേക്ക് മറിഞ്ഞ് 15 മരണം

മിനി ബസ് കൊക്കയിലേക്ക് മറിഞ്ഞ് 15 മരണം

ബനിഹാള്‍: ജമ്മു-ശ്രീനഗര്‍ ദേശീയ പാതയില്‍ ബനിഹാളിനടുത്ത് മിനി ബസ് കൊക്കയിലേക്ക് മറിഞ്ഞ് 15 പേര്‍ മരിച്ചു. 17 പേര്‍ പരിക്കുകളോടെ ജമ്മുവിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇതില്‍ 9 പേരുടെ നില ഗുരുതരമാണ്.

ബനിഹാളില്‍ നിന്ന് രാംബാനിലേക്ക് തിരിച്ച മിനി ബസ്സില്‍ അനുവദിച്ചതിലുമധികം ആളുകളെ കുത്തിനിറച്ചിരുന്നതായി പൊലീസ് പറയുന്നു. മറൂഫിനടുത്ത്, കേലമോറിലെ വളവില്‍ വച്ച് ബസ് നിയന്ത്രണം വിട്ട് 200 അടി താഴ്ചയിലേക്ക് വീഴുകയായിരുന്നു. ചെളി നിറഞ്ഞ ആഴത്തിലുള്ള ചരിവിലൂടെ തട്ടി താഴേക്ക് വീണ വാഹനം മുക്കാല്‍ ഭാഗവും തകര്‍ന്ന നിലയിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here