Home KERALA മാള കുഴൂരില്‍ കര്‍ഷക ആത്മഹത്യ

മാള കുഴൂരില്‍ കര്‍ഷക ആത്മഹത്യ

തൃശ്ശൂര്‍: മാള കുഴൂരില്‍ കര്‍ഷക ആത്മഹത്യ. പാറാശ്ശേരി സ്വദേശി ജിജോ പോളാണ് (47) ആത്മഹത്യ ചെയ്തത്. വീട്ടില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.

വീട്ടിലെ ഒന്നാം നിലയില്‍ രാവിലെയാണ് ജിജോ പോളിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ലക്ഷങ്ങളുടെ കടബാദ്ധ്യത ഇയാള്‍ക്കുണ്ടായിരുന്നെന്ന് ബന്ധുക്കള്‍ വ്യക്തമാക്കി. പ്രളയത്തെ തുടര്‍ന്ന് ജിജോയ്ക്ക് കനത്ത നഷ്ടം സംഭവിച്ചിരുന്നു ഇതിനെ തുടര്‍ന്നാകാം ആത്മഹത്യ ചെയ്തതെന്നാണ് നിഗമനം. കൃഷിയെ ആശ്രയിച്ച് ജീവിച്ചിരുന്ന ഒരു കുടുംബമായിരുന്നു ഇദ്ദേഹത്തിന്റേത്. പൊലീസ് സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here