Home Uncategorized മാത്യു ടി.തോമസിനോടു മന്ത്രിപദം ഒഴിയാന്‍ പാര്‍ട്ടി ദേശീയ നേതൃത്വം നിര്‍ദേശിച്ചു

മാത്യു ടി.തോമസിനോടു മന്ത്രിപദം ഒഴിയാന്‍ പാര്‍ട്ടി ദേശീയ നേതൃത്വം നിര്‍ദേശിച്ചു

ബംഗളൂരു : പിണറായി വിജയന്‍ സര്‍ക്കാരില്‍ ഘടകകക്ഷിയായ ജെഡിഎസിന്റെ പ്രതിനിധി മാത്യു ടി.തോമസിനോടു മന്ത്രിപദം ഒഴിയാന്‍ പാര്‍ട്ടി ദേശീയ നേതൃത്വം നിര്‍ദേശിച്ചു. ചിറ്റൂര്‍ എംഎല്‍എയും ജെഡിഎസ് സംസ്ഥാന പ്രസിഡന്റുമായ കെ.കൃഷ്ണന്‍കുട്ടി പകരം മന്ത്രിയാകുമെന്നു ദേശീയ ജനറല്‍ സെക്രട്ടറി ഡാനിഷ് അലി അറിയിച്ചു.

സംഘടനാ തീരുമാനം അംഗീകരിക്കുമെന്നു മന്ത്രി മാത്യു ടി.തോമസ് പറഞ്ഞു. രാജി വയ്ക്കുന്ന തീയതി മുഖ്യമന്ത്രിയുമായി ആലോചിച്ചു തീരുമാനിക്കും. തനിക്കും കുടുംബത്തിനും എതിരായ ആരോപണം ഹൃദയത്തെ മുറിവേല്‍പ്പിച്ചു. ഇടതു പാര്‍ട്ടികള്‍ക്കു ചേര്‍ന്ന രീതിയല്ലിത്. മന്ത്രിപദവിയില്‍ കടിച്ചുതൂങ്ങി നില്‍ക്കാനോ പാര്‍ട്ടിയെ പിളര്‍ത്താനോ താല്‍പര്യമില്ലെന്നും മാത്യു ടി.തോമസ് പ്രതികരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here