Home NATIONAL മഹാരാഷ്ട്ര സര്‍ക്കാരിനെതിരെ കര്‍ഷക സമരം

മഹാരാഷ്ട്ര സര്‍ക്കാരിനെതിരെ കര്‍ഷക സമരം

മുംബൈ : തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മഹാരാഷ്ട്രയില്‍ ദേവേന്ദ്ര ഫഡ്‌നാവിസിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി വീണ്ടും കര്‍ഷക സമരം. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു മഹാരാഷ്ട്രയില്‍ കിസാന്‍ സഭയുടെ നേതൃത്വത്തിലാണ് കര്‍ഷക ലോങ് മാര്‍ച്ച്.

പൊലീസ് നടപടികള്‍മൂലവും സര്‍ക്കാരിന്റെ അനുനയ നീക്കങ്ങളുടെ ഭാഗമായും ബുധനാഴ്ച തുടങ്ങാനിരുന്ന സമരം ഇന്നത്തേക്കു മാറ്റുകയായിരുന്നു. നാസിക്കില്‍നിന്നു മുംബൈയിലേക്കു 180 കി.മീ മാര്‍ച്ചിനായി ആദിവാസികളും കര്‍ഷകരും ഉള്‍പ്പെടെ 50,000 ലേറെ പേരാണ് കര്‍ഷക മാര്‍ച്ചില്‍ പങ്കെടുക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here