Home Uncategorized മസാല ബോണ്ടിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത ഹർജി തള്ളി

മസാല ബോണ്ടിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത ഹർജി തള്ളി

കൊച്ചി: മസാല ബോണ്ടിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് തിരുവനന്തപുരം സ്വദേശി എം.ആർ. രഞ്ജിത്ത് കാർത്തികേയൻ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി തള്ളിയത്. മസാല ബോണ്ടിറക്കാന്‍ കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ആക്ടില്‍ വരുത്തിയ ഭേദഗതി നിയമ വിരുദ്ധമാണെന്നാണ് ഹർജിക്കാരന്‍ വാദിച്ചത്. അതേ സമയം ഈ വാദം അടിസ്ഥാന രഹിതമാണെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ഹർജി കോടതി തള്ളിയത്. സർക്കാരിനു വേണ്ടി സ്പെഷ്യൽ ഗവ. പ്ലീഡർ സി.ഇ. ഉണ്ണികൃഷ്ണൻ ഹാജരായി.

LEAVE A REPLY

Please enter your comment!
Please enter your name here