മലപ്പുറം: വേങ്ങരക്ക് സമീപം പറപ്പൂരില്‍ മര്‍ദ്ദനമേറ്റ് മധ്യവയസ്കൻ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്ഐ നേതാവടക്കം അഞ്ച് പ്രതികള്‍ പിടിയില്‍.
പറപ്പൂര് സ്വദേശിയും ഡിവൈഎഫ്ഐ കോട്ടക്കല്‍ ബ്ലോക്ക് സെക്രട്ടറിയുമായ അബ്ദുള്‍ ജബ്ബാര്‍, സുഹൃത്തുക്കളായ നൗഫല്‍, അസ്കർ, മൊയ്തീന് ഷാ, ഹക്കീം എന്നിവരാണ് പിടിയിലായത്. ചുമട്ടുതൊഴിലാളിയായ പൂവലവളപ്പില്‍ കോയ കൊല്ലപ്പെട്ട സംഭവം മലപ്പുറം ഡിവൈഎസ്പി ജലീല്‍ തോട്ടത്തിലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.