Home KERALA മയക്കുമരുന്നു പാര്‍ട്ടിയും വില്‍പനയും: സീരിയല്‍ നടി അശ്വതി ബാബു അറസ്റ്റില്‍.

മയക്കുമരുന്നു പാര്‍ട്ടിയും വില്‍പനയും: സീരിയല്‍ നടി അശ്വതി ബാബു അറസ്റ്റില്‍.

കൊച്ചി: ഫ്‌ലാറ്റില്‍ മയക്കുമരുന്നു പാര്‍ട്ടിയും വില്‍പനയും നടത്തിയതിനു സിനിമ, സീരിയല്‍ നടി അശ്വതി ബാബു അറസ്റ്റില്‍. ഡ്രൈവര്‍ കോട്ടയം സ്വദേശി ബിനോയ് ഏബ്രഹാമിനെയും തൃക്കാക്കര പൊലീസ് കസ്റ്റഡിയില്‍ എടുത്തു.


തിരുവനന്തപുരം സ്വദേശിയായ അശ്വതിയുടെ എറണാകുളം പാലച്ചുവടിലുള്ള ഫ്‌ലാറ്റില്‍ മയക്കുമരുന്ന് പാര്‍ട്ടി നടന്നിരുന്നതായി പൊലീസ് പറഞ്ഞു. ഗ്രാമിന് 2000 രൂപയിലധികം വില വരുന്ന ലക്ഷക്കണക്കിനു രൂപയുടെ എംഡിഎംഎ മയക്കുമരുന്നാണ് ഇവിടെനിന്നും പിടികൂടിയത്. ബിനോയ് ഏബ്രഹാമാണു മയക്കുമരുന്ന് ബാംഗ്ലൂരില്‍നിന്ന് എത്തിച്ചിരുന്നത്.
കഴിഞ്ഞ സെപ്റ്റംബറില്‍ എറണാകുളത്തു നടന്ന വന്‍ മയക്കുമരുന്നു വേട്ടയില്‍ 200 കോടിയുടെ ലഹരി വസ്തുക്കള്‍ എക്‌സൈസ് പിടികൂടിയിരുന്നു. 32 കിലോയുടെ എംഡിഎംഎ മരുന്നാണു പിടിച്ചെടുത്തത്.ലോക വ്യാപകമായി നിരോധിക്കപ്പെട്ട ലഹരിമരുന്നാണിത്. നഗരത്തിലെ കുറിയര്‍ സര്‍വീസുകള്‍ വഴിയാണ് എംഡിഎംഎ കടത്താന്‍ ശ്രമിച്ചത്. സംഭവം നടന്നു രണ്ടു മാസം പിന്നിടുമ്പോഴാണു അതേ മയക്കുമരുന്നുമായി സീരിയല്‍ നടി അറസ്റ്റിലായത്. ഇവരെ വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോയി.

LEAVE A REPLY

Please enter your comment!
Please enter your name here