Home KERALA മന്ത്രി ജി.സുധാകരനെ എത്രയും വേഗം ഊളംപാറയില്‍ അയക്കണമെന്നു പി.കെ.കൃഷ്ണദാസ്

മന്ത്രി ജി.സുധാകരനെ എത്രയും വേഗം ഊളംപാറയില്‍ അയക്കണമെന്നു പി.കെ.കൃഷ്ണദാസ്

ആലപ്പുഴ : മന്ത്രി ജി.സുധാകരനെ മുഖ്യമന്ത്രി പിണറായി വിജയന്‍ എത്രയും വേഗം ഊളംപാറയില്‍ അയക്കണമെന്നു ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ്. ബിജെപി ജില്ലാ കമ്മിറ്റി ആലപ്പുഴ എസ്പി ഓഫിസിലേക്കു നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സുധാകരനു കൂട്ടായി എം.എം.മണിയേയും അയക്കാം. ഇത്തരത്തില്‍ ഭ്രാന്തന്മാരുള്ള മന്ത്രിസഭയാണു ഭ്രാന്തന്‍ തീരുമാനങ്ങള്‍ എടുക്കുന്നത്. കേരളത്തില്‍ ചൈനീസ് മോഡല്‍ ഭരണം ഉണ്ടാക്കാനാണു ശ്രമം.
കമ്യൂണിസത്തെ സൈദ്ധാന്തികമായി തകര്‍ക്കുന്ന അയ്യപ്പ ദര്‍ശനത്തെ ഇല്ലാതാക്കാനാണു സിപിഎം ശ്രമിക്കുന്നത്. ഈ നടപടിയുമായി പിണറായി വിജയന്‍ മുന്നോട്ടു പോയാല്‍ അതു സര്‍ക്കാരിന്റെ നാശത്തിലേക്കു നയിക്കും. സര്‍ക്കാരിനെ പിരിച്ചു വിടുകയല്ല, ജനങ്ങളുടെ സഹായത്തോടെ താഴെയിറക്കുകയാണു ബിജെപി നിലപാട്.
പിണറായി 1000 ജന്മമെടുത്താലും ശബരിമലയില്‍ ആചാര ലംഘനം അനുവദിക്കില്ലെന്നും പി.കെ.കൃഷ്ണദാസ് വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here