Home Uncategorized മന്ത്രിമാരുടെ വിദേശയാത്രയ്ക്ക് കേന്ദ്രം അനുമതി നല്‍കുന്നില്ല; മുഖ്യമന്ത്രിക്ക് കര്‍ശന വ്യവസ്ഥകളോടെ അനുമതി

മന്ത്രിമാരുടെ വിദേശയാത്രയ്ക്ക് കേന്ദ്രം അനുമതി നല്‍കുന്നില്ല; മുഖ്യമന്ത്രിക്ക് കര്‍ശന വ്യവസ്ഥകളോടെ അനുമതി

  • പ്രത്യക ലേഖകന്‍

തിരുവനന്തപുരം: പ്രളയദുരന്തനഷ്ടങ്ങള്‍ പരിഹരിക്കാന്‍ കേരള പുനര്‍നിര്‍മ്മാണത്തിനായി മുഖ്യമന്ത്രി ഒഴികെയുള്ള മന്ത്രിമാരുടെ വിദേശയാത്രയ്ക്ക് കേന്ദ്രം അനുമതി നല്‍കിയില്ല. മുഖ്യമന്ത്രി പിണറായി വിജയന് മാത്രമാണ് കര്‍ശന നിയന്ത്രണങ്ങളോടെ വിദേശ യാത്രയ്ക്ക് നിലവില്‍ അനുമതി നല്‍കി കേന്ദ്ര ഉത്തരവ് വന്നിട്ടുള്ളത്.

കേന്ദ്രത്തോ് മുഖ്യമന്ത്രിയും 17 മന്ത്രിമാരുമാണ് വിദേശയാത്രയ്ക്ക് അനുമതി ചോദിച്ചിരുന്നത്. മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും അപേക്ഷകള്‍ ഒരുമിച്ചായിരുന്നു കേന്ദ്രത്തിന് സമര്‍പ്പിച്ചിരുന്നത്. ഈ മാസം 18 മുതല്‍ മന്ത്രിമാര്‍ വിദേശയാത്ര തുടങ്ങാനാണ് നിശ്ചയിച്ചത്. അബുദാബി, ഷാര്‍ജ, ദുബായ് എന്നിവിടങ്ങളിലായിരുന്നു മുഖ്യമന്ത്രിയുടെ സന്ദര്‍ശം. ഇവിടെ ഔദ്യോഗിക യോഗങ്ങളിലൊന്നും മുഖ്യമന്ത്രി പങ്കെടുക്കാന്‍ പാടില്ലെന്നും ദുരിതാശ്വാസവുമായി ബന്ധപ്പെട്ട പരിപാടികളില്‍ മാത്രമേ പങ്കുചേരാവൂ എന്നുമാണ് കേന്ദ്രത്തിന്റെ നിബന്ധനയില്‍ പറഞ്ഞിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here