Home NATIONAL മനം നൊന്ത് നാലു അയ്യപ്പഭക്തന്മാർ എരുമേലി ക്ഷേത്രത്തിൽ തീർത്ഥയാത്ര അവസാനിപ്പിച്ചു

മനം നൊന്ത് നാലു അയ്യപ്പഭക്തന്മാർ എരുമേലി ക്ഷേത്രത്തിൽ തീർത്ഥയാത്ര അവസാനിപ്പിച്ചു

കോട്ടയം ; ശബരിമലയിൽ യുവതികൾ പ്രവേശിച്ചതിൽ മനം നൊന്ത് നാലു അയ്യപ്പഭക്തന്മാർ എരുമേലി ധർമ്മശാസ്താ ക്ഷേത്രത്തിൽ തീർത്ഥയാത്ര അവസാനിപ്പിച്ചു.ക്ഷേത്രത്തിനു മുന്നിൽ മാലയൂരി,ഇരുമുടിക്കെട്ടും അവിടെത്തന്നെ ഉപേക്ഷിച്ചു.

നെയ്യറ്റിൻകരയിൽ നിന്ന് കാൽനടയായി 200 കിലോമീറ്റർ സഞ്ചരിച്ച് എത്തിയ ബാബു,സുനിൽ,സുഭാഷ്,അനിൽ എന്നീ തീർത്ഥാടകരാണ് എരുമേലി ക്ഷേത്രത്തിൽ യാത്ര അവസാനിപ്പിച്ചത്.യുവതികളുടെ പ്രവേശനം ക്ഷേത്രത്തിന്റെ പരിപാവനതയെ ബാധിക്കുമെന്ന വിശ്വാസത്തിനാലാണ് മടക്കമെന്ന് അവർ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here