Home POLITICS മണ്ഡലകാലത്തിനു തുടക്കമിട്ട് ശബരിമല നട തുറന്നു

മണ്ഡലകാലത്തിനു തുടക്കമിട്ട് ശബരിമല നട തുറന്നു

ശബരിമല : മണ്ഡലകാലത്തിനു തുടക്കമിട്ട് ശബരിമല നട തുറന്നു.ശ്രീകോവിൽ വലംവച്ചെത്തി തിരുനടയിലെ മണിയടിച്ച് തന്ത്രി കണ്ഠരര് രാജീവരാണ് നട തുറന്നത്. തലയിൽ ഉത്തരീയകെട്ടോടെ കൈയിൽ ജപമാലയും കഴുത്തിൽ രുദ്രാക്ഷവുമണിഞ്ഞ് യോഗദണ്ഡുമായി ഭസ്മത്തിലഭിഷേകംചെയ്ത് ചിന്മുദ്രാങ്കിത യോഗസമാധി രൂപത്തിലിരിക്കുന്ന ഭഗവാനെ നെയ് വിളക്ക് തെളിയിച്ച് തന്ത്രി ഭക്തജന സാന്നിധ്യം അറിയിച്ചു.

നിയുക്ത മേൽശാന്തിമാരെ അഭിഷേകം നടത്തി സന്നിധാനത്ത് സ്വീകരിച്ചു.വി.എന്‍.വാസുദേവന്‍ നമ്പൂതിരിയാണ് ശബരിമല പുതിയ മേൽശാന്തി. ചെങ്ങന്നൂര്‍ വനവാതുക്കര സ്വദേശി എം.എന്‍. നാരായണന്‍ നമ്പൂതിരിയാണ് മാളികപ്പുറം മേൽശാന്തി. തുടർന്ന് പുതിയ മേല്‍ശാന്തിമാര്‍ക്ക് ശ്രീകോവിലിനുള്ളില്‍ വച്ച് തന്ത്രി മൂലമന്ത്രവും ചൊല്ലിക്കൊടുത്തു.വൃശ്ചികം ഒന്നിന് നട തുറക്കുന്നത് പുതിയ മേൽശാന്തിമാരായിരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here